കനയ്യ കുമാര്‍ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയേയും ചതിച്ചുവെന്ന്ഡി.രാജ; കനയ്യകുമാറിനെ
സിപിഐയില്‍ നിന്ന് പുറത്താക്കി
ന്യൂഡല്‍ഹി:കനയ്യകുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കി. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയാണ് ഇക്കാര്യം അറിയിച്ചത്. കനയ്യ കുമാർ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാർട്ടിയേയും ചതിച്ചുവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാർ വഹിച്ചിരുന്നത് സിപിഐ ദേശീയ നിർവാഹക സമിതി അംഗമെന്ന പദവിയായിരുന്നു.കനയ്യ കുമാർ നടത്തിയത് ചതിയാണ്. സംഘപരിവാർ ആക്രമണങ്ങളിൽ നിന്ന് കനയ്യ കുമാറിനെ സംരക്ഷിച്ചത് സിപിഐയാണ്. വ്യക്തിത്വങ്ങളുടെ തണലിലല്ല പാർട്ടി.സിപിഐ മുന്നോട്ടു തന്നെയാണ് ‘- ഡി രാജ അറിയിച്ചു.
പശ്ചാത്താപം കാരണമാണ് പാർട്ടി വിടുന്നതെന്നാണ് കനയ്യ കുമാർ പറഞ്ഞത്. കനയ്യ കുമാർ സ്വയമേവ പിരിഞ്ഞു പോകുകയായിരുന്നു. സ്ഥാനങ്ങൾ സ്വയം ഒഴിയുന്നുവെന്ന് കനയ്യ കുമാർ ഉച്ചയ്ക്ക് 01.10ന് പാർട്ടിക്ക് കത്ത് നൽകി. സംഘടനാപരമായും ആശയപരമായും ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയില്ലെന്ന് കനയ്യ കുമാർ കത്തിൽ വ്യക്തമാക്കി.എന്നാൽ പാർട്ടി വിടുന്നതിനെ കുറിച്ച് കനയ്യ കുമാർ ഒരു സൂചനയും നൽകിയില്ല .അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു കനയ്യ കുമാറെന്നും ഡി രാജ പറഞ്ഞു. കനയ്യ കുമാർ പാർട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും
ആരും പാർട്ടിക്ക് മുകളിൽ അല്ലെന്നും ഡി രാജ പറഞ്ഞു.