കാസർകോട് യാത്രാവാഹനത്തിൽ മണൽ കടത്തുന്നതിനിടെ രണ്ട് പേർ അറസ്റ്റിൽ.വണ്ടിയിൽ നിന്ന് 23 ചാക്ക് മണൽ കണ്ടെടുത്തു
കാസർകോട്: ടാറ്റാ സുമോയിൽ മണൽ കടത്തുന്നതിനിടെ രണ്ട് പേർ അറസ്റ്റിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജുനൈദ് (23), സ്വാദിഖ് (41) എന്നിവരാണ് അറസ്റ്റിലായത്.
കൂടുതൽ പരിശോധന നടത്തിയപ്പോൾ വണ്ടിയുടെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. വണ്ടിയിൽ നിന്ന് 23 ചാക്ക് മണൽ കണ്ടെടുത്തായും പൊലീസ് അറിയിച്ചു.
ബീച് റോഡ് ജംഗ്ഷനിൽ വെച്ച് എസ് ഐ അജിതയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മണൽ കടത്തിനെതിരെ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.