മുംബൈ ബീച്ച് വൃത്തിയാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. ‘ജാക്വിലിൻ ഫെർണാണ്ടസ് ഫൗണ്ടേഷ’ന്റെ മുംബൈ സംഘമാണ് നടിക്കൊപ്പം ബീച്ച് വൃത്തിയാക്കിയത്. ഇതിന്റെ ഫോട്ടോകളും മാലിന്യം മൂടിക്കിടക്കുന്ന മുംബൈ ബീച്ചിന്റെ ദൃശ്യങ്ങളും ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചു.
പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞ കടല്‍ തീരത്തിന്റെ ഒരു ഹ്രസ്വ വിഡിയോ ക്ലിപ്പാണ നടി ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ചത്. മനുഷ്യത്വപരമായ പ്രവർത്തികൾ ചെയ്ത് താരം ഇതിനുമുൻപും കയ്യടി നേടിയിട്ടുണ്ട്. നേരത്തേ, ഷൂട്ടിങ്ങിനു പോകുന്നതിനിടയിൽ വഴിയരികിൽ കഷ്ടത അനുഭവിക്കുന്നവരെ കണ്ട് കാർ നിർത്തി സഹായങ്ങൾ നൽകിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിനിടയിൽ പട്ടിണി അനുഭവിക്കുന്നവര്‍ക്കായി നടി ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തിരുന്നു.