കയറുപൊട്ടിച്ച പോത്ത് വിലസി, പറവൂര്‍ നഗരം മണിക്കൂറുകളോളം ആശങ്കയില്‍
പറവൂര്‍: കയറു പൊട്ടിച്ചോടിയ പോത്ത് മണിക്കൂറുകളോളം പറവൂര്‍ നഗരത്തെ ആശങ്കയിലാഴ്ത്തി. ഞായറാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മുനിസിപ്പല്‍ കവലയില്‍ ആദം പ്ലാസ ഷോപ്പിങ് കോംപ്ലക്സിന് സമീപത്ത് എത്തിയ പോത്ത് യാത്രക്കാരെയും കച്ചവടക്കാരെയും ഭീതിയിലാഴ്ത്തി ഓടി നടന്നു. എസ്കെ ഹാര്‍ഡ്വേഴ്സ് എന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറി കടയുടമയുടെ ഭാര്യയെ തള്ളിവീഴ്ത്തി. ഇവരുടെ കാലിന് പരിക്കേറ്റു.
ഇറ്റലിയിൽ ജോലിവാഗ്ദാനം ചെയ്ത് തട്ടിയത് രണ്ട് കോടി രൂപ; മുൻ ഐഎന്‍ടിയുസി നേതാവ് പിടിയിൽ
റോഡിലിറങ്ങിയ പോത്ത് ഇരുചക്രവാഹനം മറിച്ചു. യാത്രക്കാരന് ഓടി രക്ഷപ്പെട്ടു. ഏറെ നേരെയാണ് നഗരത്തില്‍ പോത്ത് ആശങ്ക സൃഷ്ടിച്ചത്. നാട്ടുകാര്‍ തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആരുടേതാണ് പോത്തെന്നും എവിടെനിന്നാണ് വന്നതെന്നും വ്യക്തമല്ല. മാഞ്ഞാലി ഭാഗത്തുനിന്നാണ് പോത്ത് കെട്ടുപൊട്ടിച്ച് വന്നതെന്ന് സൂചനയുണ്ട്. പൊലീസിനും പോത്തിനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. വ്യാപാര സ്ഥാപനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ നേരമാണ് പോത്ത് പൊല്ലാപ്പുണ്ടാക്കിയത്.
കൊടകര കുഴൽപണ കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് വീണ്ടും, 22 പ്രതികളേയും ചോദ്യംചെയ്യണമെന്ന് പൊലീസ്