ദൂരദര്ശന് ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായി കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു
ന്യൂഡൽഹി: ദൂരദര്ശന് കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു.ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായാണ് നീക്കം. ഭൂതല സംപ്രേക്ഷണം ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. ഇതോടെ, തിരുവനന്തപുരത്തെ ദൂരദര്ശന് കേന്ദ്രം മാത്രമാകും ഇനി സംസ്ഥാനത്തുണ്ടാവുക.
കാഞ്ഞങ്ങാട്, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട റിലേ സ്റ്റേഷനുകള്‍ക്ക് ഒക്ടോബർ 31-ഓടെ താഴുവീഴും. അട്ടപ്പാടി, കൽപ്പറ്റ, ഷൊര്‍ണൂര്‍ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ അടുത്തവർഷം മാര്‍ച്ച് 31-നും പൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്.