സിപിഐക്ക് തിരിച്ചടികനയ്യകുമാറും ജിഗ്നേഷും ഇന്ന് കോണ്‍ഗ്രസില്‍ ചേരും
ന്യൂഡല്‍ഹി:സിപിഐ നേതാവ് കനയ്യകുമാർ ഇന്ന് കോൺഗ്രസിൽ ചേരും. എഐസിസി ആസ്ഥാനത്ത് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ കനയ്യക്കൊപ്പം ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വമെടുക്കും. രാഹുൽ ഗാന്ധിയാകും ഇരുവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക. കനയ്യയെ അനുനയിപ്പിക്കാൻ സിപിഐ നേതൃത്വം അവസാന നിമിഷങ്ങളിലും ശ്രമം തുടരുന്നുണ്ട്. ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവായ കനയ്യ കുമാർ എത്തുന്നതോടെ യുവാക്കളെ പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി ജയിച്ചത് മുതൽ കോൺഗ്രസ്സുമായി സഹകരിച്ചാണ് ദലിത് നേതാവ് കൂടിയായ ജിഗ്നേഷ് പ്രവർത്തിക്കുന്നത്. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ജിഗ്നേഷിനെ ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റാക്കുമെന്നാണ് സൂചന.