കളിച്ചുകൊണ്ടിരിക്കെ ഗേറ്റ് തലയില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം
കണ്ണൂർ: ഗേറ്റ് തലയിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാലിലാണ് സംഭവം. പെരിഞ്ചേരിയിൽ കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദറാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ അയൽവീട്ടിലെ സ്ലൈഡിംഗ് ഗേറ്റ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.
ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോട് മരണം സംഭവിച്ചു.