നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായിരണ്ടു പേര് പിടിയില്‍
ചെറുവത്തൂർ : നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി 2 പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ആയിറ്റി എം ടി പി ഹൗസിലെ എൻ.ഷംസീർ (40), ചെറുവത്തൂർ പയ്യങ്കി ആയിഷ മൻസിലിലെ എ സി അബ്ദുൽ ഖാദർ (28) എന്നിവരെയാണ് ചന്തേര എസ്ഐ, എം.വി.ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്. 1.72 ഗ്രാം മയക്കുമരുന്നുമായി പയ്യങ്കിയിൽ നിന്നാണ് ഇരുവരും പിടിയിലായത്. ഇവരുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. കാസർകോട്ടു നിന്നു മയക്കുമരുന്നു കൊണ്ടു വന്ന് പ്രാദേശികമായി വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇരുവരുമെന്നു പോലീസ് പറഞ്ഞു. എഎസ്ഐ, ടി.തമ്പാൻ, ഗ്രേഡ് എസ്ഐ, പി.ഉദയഭാനു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രമേശൻ, സുരേഷ് ബാബു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.