വാളയാര്അണക്കെട്ടില് കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി
പാലക്കാട് :പാലക്കാട് വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്കിലെ സഞ്ജയ്, രാഹുല്‍, പൂര്‍ണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയത്. വിദ്യാര്‍ഥികള്‍ക്കായി പോലീസും ഫയര്‍ ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്. അഞ്ചംഗ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്.