കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് പേര് മരിച്ചു
കോട്ടയം: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ടു പേർ മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബിഎസ്എൻഎൽ ഓഫീസിന് മുന്നിലാണ് സംഭവമുണ്ടായത്.
വാഴൂർ ഇളങ്ങോയി സ്വദേശികളായ രേഷ്മ(30), ഷാരോൺ (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.