കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയില്‍നിന്ന് രാജിവെച്ചതിന് പിന്നാലെവി.എം. സുധീരന് എ.ഐ.സി.സി അംഗത്വവും രാജിവെച്ചു
തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എം. സുധീരൻ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.
കെ.പി.സി.സി നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് വിവരം. കെ.പി.സി.സിയിലെ തർക്കങ്ങളിൽ ഹൈക്കമാൻഡ് ഇടപെട്ടില്ലെന്നും ആക്ഷേപം ഉയർത്തി. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും ഏകപക്ഷീയമാണ് തീരുമാനമെന്നും സുധീരൻ ആരോപണം ഉന്നയിച്ചിരുന്നു.
നേരത്തേ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽനിന്ന് സുധീരൻ രാജിവെച്ചിരുന്നു. പുനസംഘടനയും മുതിർന്ന നേതാക്കളെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു രാജി. രാജിക്ക് പിന്നാലെ സുധീരനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടങ്ങിയിരുന്നു. എന്നാൽ ഇതിൽ വഴങ്ങാതെയാണ് സുധീരന്റെ എ.ഐ.സി.സി അംഗത്വത്തിൽനിന്നുള്ള രാജിയും. വി.എം.സുധീരൻ രാജി പിൻവലിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി നേതൃത്വവും രംഗെത്തത്തിയിരുന്നു.