പ്രണയത്തെ ബന്ധുക്കള്‍ എതിര്ത്തുവൈക്കത്ത് യുവാവും യുവതിയും തൂങ്ങി മരിച്ചു
വൈക്കം: വൈക്കത്ത് യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ. ചെമ്പ് കൊച്ചങ്ങാടിയിൽ വീടിനു സമീപത്തെ മരത്തിൽ യുവാവിനേയും യുവതിയേയും കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെമ്പ് കൊച്ചങ്ങാടി ഒറ്റാഞ്ഞിലിത്തറ അമർ ജിത്ത് (23അപ്പു), കൊച്ചങ്ങാടി വടക്കേ ബ്ലായിൽ കൃഷ്ണപ്രിയ (21കിച്ചു) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമർ ജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയർ ഹോസ്റ്റസ് കോഴ്സിനു പഠിക്കുകയായിരുന്നു. ഇവരുടെ പ്രണയത്തിന് ബന്ധുക്കൾ എതിരുനിന്നതാണ് ഇവരുടെ മരണത്തിലേയക്കു നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.