കോഴിക്കോട് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണു; ഒരാള്‍ മരിച്ചു
കോഴിക്കോട് :തൊണ്ടയാട് ജംക്ഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. നിര്‍മാണ തൊഴിലാളി കാര്‍ത്തിക് (22) ആണ് മരിച്ചത്. തങ്കരാജ്, കണ്ണസ്വാമി, ജീവ, സലീം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ തമിഴ്നാട് സ്വദേശികളാണെന്നു പൊലീസ് പറഞ്ഞു.