കണ്ണൂരില്‍ കാട്ടാന ആക്രമണം: യുവാവ് മരിച്ചു, നിരവധി വാഹനങ്ങള്‍ നശിപ്പിച്ചു
കണ്ണൂർ: വള്ളിത്തോട് പെരിങ്കിരിയിൽ ദന്പതികൾക്കുനേരെ കാട്ടാന ആക്രമണം. യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങനശേരി ജസ്റ്റിനാണ് മരിച്ചത്.ഞായറാഴ്ച പുലർച്ചെ പള്ളിയിലേക്ക് ബൈക്കിൽ പോകുന്പോഴായിരുന്നു ജസ്റ്റിനെയും ഭാര്യ ജിനിയെയും കാട്ടാന ആക്രമിച്ചത്. ജിനിയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാട്ടാന നിരവധി വാഹനങ്ങളും നശിപ്പിച്ചു. ആക്രമണത്തിൽ കാട്ടാനയുടെ കൊന്പും ഒടിഞ്ഞു.