നാല് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് വീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹത
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നാല് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ.കെ.ബാബു – സൂസന് ദമ്പതികളുടെ മകന് ഐഹാനെ ആണു ഉച്ചയ്ക്ക് 12 മണിയോടെ മരിച്ച നിലയില്‍ കണ്ടത്. ഈ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ മാനസിക അസ്വാസ്ഥ്യതിനു ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.