വനിതാ കമ്മിഷന് അദ്ധ്യക്ഷയായി പി സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും
തിരുവനന്തപുരം:കേരള വനിതാ കമ്മിഷന് അദ്ധ്യക്ഷയായി മുൻ എം പി അഡ്വ പി സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അദ്ധ്യക്ഷയാണ് കോഴിക്കോട് വടകര സ്വദേശിയായ സതീദേവി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയത്. 2004 ൽ വടകരയിൽ നിന്ന് ലോക്സഭാ എം പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി പി എം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ സഹോദരിയും അന്തരിച്ച സി പി എം നേതാവ് എം ദാസന്റെ ഭാര്യയുമാണ്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ സതീദേവി പ്രവര്‍ത്തിച്ചിട്ടുണ്ട്.പരാതിക്കാരിയോട് അപമര്യാദയായി സംസാരിച്ചത് വിവാദമായതിനെ തുടർന്ന് എം സി ജോസഫൈൻ വനിതാകമ്മിഷൻ അദ്ധ്യക്ഷപദവിയിൽ നിന്ന് രാജി വച്ച ഒഴിവിലേക്കാണ് സതീദേവിയെ നിയമിച്ചിരിക്കുന്നത്.