നീലേശ്വരം ജനമൈത്രി പോലീസ് അനുമോദിച്ചു.
നീലേശ്വരം :കുഞ്ഞിമംഗലം ജ്വല്ലറിയിൽ കവർച്ചാശ്രമം നടത്തുന്നതിനിടെ തന്റെ ഡ്യൂട്ടിയിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച് കവർച്ചാശ്രമം തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻ സുരേശൻ സിവി പുതുക്കൈയെ ജനമൈത്രി പോലീസ് അനുമോദിച്ചു. നീലേശ്വരം സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോക്ടർ വി ബാലകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. ഇൻസ്പെക്ടർ ശ്രീ ശ്രീഹരി കെ പി ,കൗൺസിലർ ഷജീർ ഇ, സബ് ഇൻസ്പെക്ടർമാരായ രാജീവൻ പി ,പ്രേമൻ സി വി ,എ എസ് ഐ മഹേന്ദ്രൻ എം , വ്യാപാരി നേതാക്കളായ ഉദയൻ പാലായി , ജയറാം , വിനീത് ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ പിലിക്കോട്, ശൈലജ എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.