പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
പെരുമ്പാവൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിനുസമീപം പൂട്ടിക്കിടന്ന ഗോഡൗണിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ആഷിഖുൽ ഇസ്ലാം (23), ഇമ്രാതുൽ (20) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
അന്തർ സംസ്ഥാനങ്ങളിൽനിന്ന് വിൽപനക്ക് കൊണ്ടുവന്നതാണിത്. 20 കിലോ വീതം 30 ചാക്കിലായാണ് സൂക്ഷിച്ചിരുന്നത്. പെരുമ്പാവൂർ പാറപ്പുറം സ്വദേശിയുടേതാണ് ഗോഡൗൺ.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ എ.എസ്.പി അനൂജ്, എസ്.എച്ച്.ഒ സി. ജയകുമാർ, എസ്.ഐമാരായ റിൻസ് എം. തോമസ്, ജോസി ജോൺസൻ, എസ്.സി.പി.ഒമാരായ എ.പി. ഷിനോജ്, വി.എൻ. ജമാൽ, പി.എ. ഷിബു, ബാബു കുര്യാക്കോസ്, പി.എസ്. സുബൈർ, കെ.എ. നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.