പുനഃസംഘടനയില്‍ പ്രതിഷേധം; രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് രാജിവച്ച് വി.എം.സുധീരന്
തിരുവനന്തപുരം : കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍നിന്നു മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വി.എം.സുധീരന് രാജിവച്ചു. രാജിക്കാര്യം അറിയിച്ചുള്ള കത്ത് സുധീരന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനു കൈമാറി. പുനഃസംഘടനാ വിഷയത്തില്‍ പ്രതിഷേധിച്ചാണു രാജിയെന്നാണു വിവരം. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നു സുധീരന് അറിയിച്ചു