അതിസുന്ദരി ചാറ്റിങ് തുടങ്ങിയാല്‍ പിന്നെ എല്ലാം മറക്കും , തുണി അഴിച്ചു കാണിച്ചു പണിപാളിയ യുവാക്കളുടെ പണം ചോരുന്നു ഹണി ട്രാപ്പില്‍ കുടുങ്ങിയ യുവ വ്യാപാരി പരാതിയുമായി ഹൊസ്ദുര്‍ഗ് പോലീസില്‍ അഭയം തേടി
കാഞ്ഞങ്ങാട്; ഇന്റര്‍നെറ്റ് പെണ് വാണിഭവും സെക്സ് റാക്കറ്റും സോഷ്യല്‍ മീഡിയയിലെ യുവാക്കളെയും ഉന്നതരെയും കണ്ടെത്തി പിടിമുറുക്കുന്നതിനിടെ വീഡിയോ ചാറ്റിംഗിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഉത്തരേന്ത്യന്‍ സംഘം വീണ്ടും പിടിമുറുക്കി. കഴിഞ്ഞ ദിവസം ഇരയായത് കാഞ്ഞങ്ങാട്
സ്വദേശിയായ യുവ വ്യാപാരിയാണ്. ഹിന്ദിഭാഷയില്‍ സംസാരിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെന്ന് വിഡിയോ കോളിലൂടെ പരിചയപ്പെടുത്തി സംസാരം തുടങ്ങിയ യുവതി സംസാരത്തിനിടെ നഗ്നതാപ്രദര്‍ശനം നടത്തുകയും പിന്നിട് യുവാവിനെ പ്രേരിപ്പി ക്കുകയുമായിരുന്നു.
ഹണി ട്രാപ്പിൽ കുടുക്കി യുവാവിന്റെ നഗ്ന വീഡിയോ ദൃശ്യം പകര്‍ത്തി കൈക്കലാക്കിയ യുവതി അടുത്ത മണിക്കൂറില്‍ യുവാവിനോട 15,00 രൂപ ആവശ്യപ്പെടുകയായിരുന്നു . പൈസ നല്കാന് വിസമ്മതിച്ച യുവാവിനോട് പിന്നിട് യുവതി ഭീഷ ണിയുടെ സ്വരത്തില്‍ സംസാരിച്ചു തുടങ്ങിയതോടെ ഫോണ്‍ കോള്‍ യുവാവ് കട്ടുചെയ്തു. ഹണിട്രാപ് സംഘം യുവാവിന്റെ നഗ്നവീഡിയോ ദ്യശ്യം ഫെയ്സ്ബുക്കിലെ യുവതി
കളായ രണ്ട് സൂഹ്ൃത്തൂക്കള്ക്ക് അയച്ച് കൊടുത്തതോടെ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഹൊസ്ദുര്‍ഗ് പോലീസിനെ സമീപിക്കുകയായിരുന്നു.വാട്സ് അപ്പ് കോളില്‍ തട്ടിപ്പുസംഘം നടത്തുന്നത് വ്യാപക മായതോടെ പലരും ഫെയിസ്ബുക്കിലെയും മറ്റ് സ്റ്റ്റസ് വിവരങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. ഇവ പരിശോധിച്ചാണ് തട്ടിപ്പ് സംഘം ഇരയെ തേടിയെത്തുന്നത് എന്നാല്‍ ഇവരെ തിരിച്ചു വിളിച്ചാല്‍
ഫോണില്‍ കിട്ടില്ല. പോലീസ് സൈബര്‍ വിംഗ് പിടികൂടുമെന്ന് ഹണി ട്രാപ്പ് സംഘത്തിന് ഉറപ്പുള്ളതു കൊണ്ട് കൂടുതലും വ്യാജ നമ്പറുകളാണ് അവർ ഉപോയോഗിക്കുന്നത്
ഉത്തരേന്ത്യ കേന്ദ്രികരിച്ച് (പവര്‍ത്തിക്കുന്ന ഹണി ട്രാപ്പ് തട്ടിപ്പ് സംഘത്തെ പിടികുടാന്‍ പോലീസ് സൈബര്‍ വിംഗിനും നാളുകൾ ഏറെ പിന്നിട്ടിട്ടും കണ്ടെത്താന്‍ സാധിച്ചിട്ടില്ല .എന്നാൽ ഇത് ഒരു സംഘമല്ല നിരവധി സംഘങ്ങൾ ഓരോ ദിവസവും ഉയർന്നു വരുന്നതാണ് പൊലീസിനെ പ്രതിസന്ധയിൽ ആകുന്നത്