സ്വര്‍ണ ഇടപാടുമായി തലശേരി എത്തിയ മഹാരാഷ്ട്ര സ്വദേശികളുടെ കാര്‍ സഹിതം 65 ലക്ഷം രൂപ കാസര്‍കോട് വെച്ച് ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തു.ഇതാണോ ദൈവത്തിന്റെ നാടെന്ന് വ്യാപാരികള്‍
പയ്യന്നൂര്‍: ഏച്ചിലാംവയലില്‍ ഇന്നോവ കാര്‍ തകര്‍ത്ത് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവ ത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘം. കാറിലുണ്ടായിരുന്ന 65 ലക്ഷം രൂപ അപഹരിച്ചതായും പരാതി.
ബുധനാഴ്ച ഉച്ചയ്ക്ക് കാസർകോട് മൊഗ്രാല്‍പുത്തൂര്‍ പാലത്തിനടുത്തെ പുഴക്കരയില്‍ വച്ചാണ്
കാര്‍ തട്ടിയെടുത്തതെന്നുമാണ് കാസര്‍കോട് ടൗണ്‍ പോലിസിന് ലഭിച്ച വിവരം.തട്ടികൊണ്ട് പോകലിന്
ദൃക് സാക്ഷിയായ മത്സ്യതൊഴിലാളിയാണ് സംഭവം പോലിസിനെ അറിയിച്ചത്. കാര്‍ പയ്യന്നൂരില്‍ കണ്ടെത്തിയതിനു പിന്നാലെ ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെത്തി ഇന്‍സ്പെക്ടര്‍ പി.അജിത് കുമാര്‍ മുമ്പാകെ പരാതി നല്കി.
കാസര്‍കോട് എത്തിയ തലശേരി ക്വട്ടേഷന്‍ സംഘം രണ്ട് കാറുകളിലായി മൊഗ്രാല്‍
പുത്തൂര്‍ റോഡില്‍ സ്വര്‍ണവ്യാപാരി സഞ്ചരിച്ച ഇന്നോവകാറിനെ വളഞ്ഞ് പിടികൂടി. പിന്നീട് മര്‍ദ്ദിച്ച് അവശനാക്കി സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട 65 ലക്ഷം രൂപയുമായികടന്നു കളയുകയുമായിരുന്നു.
സ്വര്‍ണ ഇടപാടുകാരന്റെ കാര്‍ മൊഗ്രാല്‍ പാലം കടന്നതോടെ ഒരു ഇന്നോവ മറികടന്ന് മുന്നില്‍ കയറി തടസം സൃഷ്ടിച്ചു. പിന്നില്‍ മറ്റൊരു ഇന്നോവയും തടസം സൃഷ്ടിച്ചതോടെ മര്‍വാടിയുടെ കാര്‍ പുഴക്കരയിലേക്ക് ഇറക്കി.രണ്ട് ഇന്നോവയയില് നിന്നും ഇറങ്ങിയ സംഘം കാറിന്റെ ഡ്രൈവര്‍ സീറ്റിന്റെ സൈഡ് ഗ്ലാസ് പൊളിച്ച് സ്വര്‍ണ ഇടപാടുകാരനെ വലിച്ച് പുറത്തിറക്കി.ഇന്നോവ കാറില്‍ കയറ്റുകയും സംഘത്തിലെ മറ്റൊരാള്‍ സ്വര്‍ണ ഇടപാടുകാരന് വന്ന കാറിലും കയറി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം പോലിസ് സ്ഥലത്ത് എത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. മൂന്ന് കാറുകള്‍ ഒരുമിച്ച് പോകുന്ന സി.സി.ടി.വി ദൃശ്യം പോലിസിന് ലഭിച്ചിട്ടുണ്ട്
രാത്രിയോടെയാണ് പയ്യന്നൂരില്‍ കാര്‍ കണ്ടെ ത്തു ന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ എസ്.ഐ.പി യദു കൃഷ്ണനും സംഘവും വാഹനം കസ്റ്റഡിയിലെടുത്തത്. ഏച്ചിലാംവയല്‍ കരിങ്കുഴിയിലെറോഡരികിലാണ് കെ.എ.19 എം.ഡി. 9200 നമ്പര്‍ ഇന്നോവ കാര്‍ സീറ്റും മറ്റും കുത്തി കീറി നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കാസറകോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറിനാണ് കേസന്വേഷണ ചുമതല. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിൽ കച്ചവടത്തിന് എത്തിയതെന്നും ഇതാണോ ദൈവത്തിന്റെ നാടെന്ന് പണം നഷ്ടപെട്ട സങ്കടത്തിൽ
വ്യാപരികൾ കരഞ്ഞു ചോദിച്ചു