കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി; 13 വയസ്സുകാരന് മരിച്ചു
നെടുങ്കണ്ടം: ടെറസിന്റെ മുകളില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 13 വയസ്സുകാരന് മരിച്ചു. നെടുങ്കണ്ടം വാഴവര പരപ്പനങ്ങാടി മടത്തും മുറിയില്‍ ബിജുസൗമ്യ ദമ്പതികളുടെ മകന് ജെറോള്‍ഡ് (അപ്പു) ആണ് മരിച്ചത്. ബിജുവിന്റെ സഹോദരിയുടെ വീട്ടിലാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയതെന്നാണു പ്രാഥമിക നിഗമനം. വാഴവര സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിയാണ്.