മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു
കണ്ണൂർ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുൽ ഖാദർ മൗലവി (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കണ്ണൂർ ചന്ദ്രിക ഗവേണിംഗ് ബോഡി ചെയർമാനാണ്.
യുഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്നു. കേരള ടെക്സ്റ്റയിൽസ് കോർപറേഷൻ ചെയർമാനായി ജോലി ചെയ്തിട്ടുണ്ട്. അബ്ദുൽ ഖാദർ മൗലവി കണ്ണൂരിലെ തലമുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ്.