സംസ്ഥാനത്ത് നാളെ മുതല്‍ വ്യാപക മഴ; നാലിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:കേരളത്തിൽ നാളെ മുതൽ നാലു ദിവസം വ്യാപകമായ മഴ കിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട , കോട്ടയം , ആലപ്പുഴ , ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തതിനാലാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നത്. ന്യൂനമർദം കൂടുതൽ തീവ്രമായി ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.