കാഞ്ഞങ്ങാട് വഴിയോര കച്ചവടവും ഡിജിറ്റലാവുന്നു.
കുടുംബശ്രീ ദേശീയ നഗര ഉപജീവന പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാർക്കും ഓൺലൈൻ വഴി പണം സ്വീകരിക്കാൻ വേണ്ടുന്ന ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ,സെൽഫ് സർവ്വീസ് പോർട്ടൽ തുടങ്ങിയ മൾട്ടി ചാനൽ സംവിധാനം വഴി സാധനം വാങ്ങുന്നതിന് ഡിജിറ്റൽ ഓൺ ബോർഡിംഗ് ആരംഭിക്കുന്നു.ഡിജിറ്റൽ ഇടപാട് ആരംഭിക്കുന്നതിൻ്റെ ഭാഗമായി തെരുവ് കച്ചവടക്കാർക്ക് QR കോഡ് വിതരണവും ഡിജിറ്റൽ ഓൺ ബോർഡിംഗ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ കെ. വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഹമ്മദലി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.വി മായാകുമാരി,സി ഡി എസ് ചെയർപേഴ്സൺ സുജിനി കെ,നഗരസഭ സെക്രട്ടറി റോയ് മാത്യു, ഹെൽത്ത് സൂപ്പർവൈസർ അരുൾ പി.എൻ യു എൽ എം കോർഡിനേറ്റർ ബൈജു സി എം, ജില്ലാ കോർഡിനേറ്റർ നൌഫൽ എന്നിവർ സംസാരിച്ചു.