കാഞ്ഞങ്ങാട്ട് വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
കാഞ്ഞങ്ങാട്: നഗരസഭയിലെ 2021- 22 വര്‍ഷത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്കി. കോവിഡ് രണ്ടാംതരംഗം തുടരുന്ന സാഹചര്യത്തിലാണ് വ്യാപാരികൾക്ക് ആശ്വാസം പകരുന്ന തീരുമാനം.
നീട്ടി നല്‍കിയതിന്റെ ആനുകൂല്യം മുന്‍വര്‍ഷം ലൈസന്‍സ് പുതുക്കാത്തവര്‍ക്കും 2021- 22 വര്‍ഷത്തേക്ക് പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കും ബാധകമായിരിക്കും. വ്യാപാര ലൈസൻസ് പുതുക്കുന്നതിനുള്ള ഈ സമയക്രമം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ അധികൃതർ അഭ്യർഥിച്ചു.