ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തി; പി സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അശ്ളീല പരാമർശം നടത്തിയതിന് പി.സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം നോർത്ത് പൊലീസാണ് ഒരു ഹൈക്കോടതി അഭിഭാഷകന്റെ പരാതിയെ തുടർന്ന് ജോർജിനെതിരെ കേസെടുത്തത്. ക്രൈം സ്റ്റോറി മലയാളം എന്ന ഫേസ്ബുക്ക് പേജിന് നൽകിയ അഭിമുഖത്തിലാണ് ജോർജ് മന്ത്രിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്.കേരളത്തിന് അപമാനമാണ് വീണ ജോർജ് എന്ന് ആരോപിക്കുന്ന പി.സി ജോർജ് തുടർന്നാണ് കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് കേസ് നൽകിയത്. ഇന്ത്യ ശിക്ഷാ നിയമം 509ാം വകുപ്പനുസരിച്ചാണ് കേസ്.