വിവിധ ആവശ്യങ്ങളുന്നയിച്ച്
അങ്കണവാടി ആശാ വർക്കർമാരും
പാചകത്തൊഴിലാളികളും
പ്രതിഷേധ ധർണ്ണ നടത്തി.
കാഞ്ഞങ്ങാട്: വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അങ്കണവാ ടി വർക്കർമാർ, ആശാപ്രവർത്തകർ, സ്കൂൾ പാചകത്തൊഴി ലാളികൾ എന്നിവരുടെ സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മുഖ്യ തപാലാപ്പീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി. അഖിലേന്ത്യാ പണിമുടക്കി ന്റെ ഭാഗമായാണ് സമരം. സംയുക്തസമരസമിതിയാണ് പ്ര ക്ഷോഭത്തിനു നേതൃത്വം നൽകുന്നത്. പണിമുടക്കിന്റെ ഭാഗ മായി ജില്ലയിലെ എല്ലാ തദ്ദേശഭ രണ സ്ഥാപനങ്ങളിലെയും കേന്ദ്രസർക്കാർ സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലയിൽ 2360 അങ്കണവാടി വർക്കർമാരും 980 ആശാപ്രവർത്ത കരും 565 സ്കൂൾ പാചകത്തൊഴിലാളി കളുമുണ്ട്. 9000 മുതൽ 12,000 രൂപ വരെയാണ് ഇവർക്കു കിട്ടു ന്ന പ്രതിമാസശമ്പളം. ഇത് ചുരുങ്ങി യത് 21,000 രൂപയാക്ക ണമെന്നാണ് സംയുക്തസമിതിയുടെ ആവശ്യം. പെൻഷൻ ഉൾ പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കണം. സ്കൂൾ പാചകത്തൊഴിലാളികൾക്ക് പ്രതിദിനം 450 രൂപയാണ് കിട്ടുന്നത്. മാസത്തിൽ ശനിയും ഞായറും മറ്റു അവധിദിനങ്ങളും കഴി ഞ്ഞാൽ കൈയിൽ കിട്ടുന്നത് തുച്ഛമായ തുക. കോവിഡിനെ ത്തുടർന്ന് സ്കൂളുകൾ അടച്ചപ്പോൾ പ്രതിമാസ വരുമാനം 1600 രൂപ മാത്രമായി. കുട്ടികളെ നോക്കുന്നത് വീട്ടിലും ചെയ്യുന്ന കാര്യമല്ലേയെന്ന മട്ടിലാണ് അങ്കണവാടി പ്രവർത്തകരോട് സർ ക്കാർ കാണിക്കുന്ന വിവേചനം. ഈ വിഭാഗം തൊഴിലാളിക ളോട് കേന്ദ്രസംസ്ഥാന സർക്കാരുകൾ കാണിക്കുന്ന തികഞ്ഞ അവഗണനയ്ക്കെതിരെയാണ് സമരമെന്നും നേതാക്കൾ പറ ഞ്ഞു. ‘കാഞ്ഞങ്ങാട്ടെ സമരം വി.വി പ്രസന്നകുമാരി ഉദ് ഘാ ട നം ചെയ്ത .പി .സീമ അധ്യക്ഷത വഹിച്ചു. കെ.പി വിജയകുമാരി സ്വാഗതം പറഞ്ഞു.പി വി ബാലകൃഷ്ണൻ, എം ശ്രീവല്ലി ,ചിന്താമണി, അനിത എ.എന്നിവർ സംസാരിച്ചു.