കാഞ്ഞങ്ങാട്: വീടിനുള്ളിലുണ്ടായ വഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന കാഞ്ഞിരടുക്കത്തെ കല്യാണി (50)യാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അമ്മയെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച മകള്‍ ശരണ്യ (25) ക്കും ഗുരുതരമായി പരിക്കേറ്റു. ശരണ്യയെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ശരണ്യ സുഖംപ്രാപിച്ചുവരുന്നതായി ബന്ധുക്കൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കല്ല്യാണിയുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണനെ (60) പൊലീസ് അറസ്റ്ചെയ്തു. കൊലക്ക് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഗോപാലകൃഷ്ണനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു .ദുരന്ത വിവരം കിട്ടി ശരണ്യയുടെ ഭർത്താവ് ഗൾഫിൽനിന്നെത്തിയിട്ടുണ്ട് .