പാറയിടുക്കില്‍ ഒളിപ്പിച്ച ആനക്കൊമ്പ് പിടികൂടി . വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയിലെ കൊക്കയിലായിരുന്നു ആനക്കൊമ്പ് ഒളിപ്പിച്ചിരുന്നത്.
വണ്ടിപെരിയാര്‍: പാറയിടുക്കില്‍ സൂക്ഷിച്ച ആനക്കൊമ്പ് പിടികൂടി. വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയിലെ കൊക്കയിലായിരുന്നു ആനക്കൊമ്പ് ഒളിപ്പിച്ചിരുന്നത്.
തിരുവനന്തപുരം പി.സി.സി.എഫിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഇന്റലിജന്‍സും മുണ്ടക്കയം ഫ്ളൈയിങ് സ്ക്വാഡും മുറിഞ്ഞപുഴ സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് ആനക്കൊമ്പ് കണ്ടത്. പ്രതികളെ പിടികിട്ടിയിട്ടില്ല. അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു.