കായംകുളത്ത് ജ്വല്ലറി തുരന്ന് മോഷണം; മോഷണസംഘം വലയിലായതായി സൂചന
കായംകുളം: നഗരമധ്യത്തിലെ തിരക്കേറിയ ഭാഗത്തെ ജ്വല്ലറിയുടെ ഭിത്തി തുരന്നുകയറി കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ പൊലീസിെൻറ വലയിലായതായി സൂചന. താലൂക്ക് ആശുപത്രിക്ക് സമീപത്തെ സാധുപുരം ജ്വല്ലറിയിൽനിന്ന് എട്ടുലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിലാണ് പ്രതികളെ സംബന്ധിച്ച വ്യക്തമായ സൂചന ലഭ്യമായിരിക്കുന്നത്. സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ തുറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
ദൃശ്യം പതിയാതിരിക്കാൻ സി.സി ടി.വി കാമറകൾ തിരിച്ചുവെച്ച സഘം ഹാർഡ് ഡിസ്കുകൾ ഉൗരിയെടുത്താണ് മടങ്ങിയത്. 10 ദിവസം മുമ്പായിരുന്നു സംഭവം.സമീപത്തെ ആര്യവൈദ്യശാലയുടെ ഭിത്തി തുരന്നാണ് ജ്വല്ലറിയിൽ കടന്നത്.കട്ടർ ഉപയോഗിച്ച് ലോക്കർ പൊളിക്കാൻ ശ്രമിച്ചെങ്കിലും ഒരുലെയർ മാത്രമേ പൊളിക്കാനായുള്ളൂ. പരമാവധി തെളിവുകൾ നശിപ്പിച്ച് മടങ്ങിയ സംഘത്തിനായി ശാസ്ത്രീയമായ അന്വേഷണമാണ് നടന്നത്.