കുസൃതി കൂടി, വായില്‍ ബിസ്കറ്റ് കവര്‍ തിരുകി ഒരുവയസ്സുകാരനെ കൊന്നു; അമ്മൂമ്മ അറസ്റ്റില്‍
കോയമ്പത്തൂർ: പേരക്കുട്ടിയെ വായിൽ ബിസ്കറ്റ് കവർ തിരുകി ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ അമ്മൂമ്മ അറസ്റ്റിൽ. കോയമ്പത്തൂർ ആർ.എസ് പുരത്താണ് സംഭവം. അമ്പത്തിയഞ്ചുകാരിയായ നാഗലക്ഷ്മിയാണ് അറസ്റ്റിലായത്. ഒരു വയസ്സുകാരനായ ദുർഗേഷ് ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.
ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന മകൾ നന്ദിനിയുടെ രണ്ടാമത്തെ മകനാണ് ദുർഗേഷ്. ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലിൽ ഉറങ്ങുന്നത് കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി എഴുന്നേൽക്കാത്തതിനെത്തുടർന്ന് നോക്കിയപ്പോഴാണ് തൊട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ സായ്ബാബ കോളനിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.