കൊലീഗ്സ് കേബിള്‍ നെറ്റ്വര്‍ക്ക് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ ജില്ലയിലെ കേബിള്‍ ടി.വി ഉപഭോക്താക്കള്‍ക്കായി നടപ്പിലാക്കിയ ഓണം പൊന്നോണം സമ്മാന പദ്ധതിയിലെ
വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു
കാഞ്ഞങ്ങാട് : ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്കായി വര്‍ഷംന്തോറും നടത്താറുളള സമ്മാനപദ്ധതിയാണ് കൊലീഗ്സ് കേബിള്‍ നെറ്റ്വര്‍ക്ക് ഇത്തവണയും പൊന്നോണ തിളക്കം എന്ന പേരില്‍ നടത്തിയത്.കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പദ്ധതിയിലെ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 500ല്‍പ്പരം ഭാഗ്യശാലികള്ക്കുളള സമ്മാനങ്ങളാണ് വിതരണം ചെയ്തത്. ബംബര്‍ സമ്മാനമായ ഇലക്ട്രിക് സ്കൂട്ടര്‍ കരസ്ഥമാക്കിയ പടന്നക്കാട് കുറുന്തൂറിലെ സരോജിനിക്ക് താക്കോല്‍ നല്‍കിക്കൊണ്ട് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത ടീച്ചര്‍ നിര്‍വ്വഹിച്ചു. മികച്ച സേവനവും നല്ല ഉപഭോക്തൃ ബന്ധവും കാത്തുസൂക്ഷിക്കുന്ന കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ പ്രാദേശിക ചാനലുകള്‍ വഴി നടത്തുന്ന സമ്മാനപദ്ധതികളിലൂടെ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയെടുക്കാന്‍ തന്നെ പോലെയുളള ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ചാനലുകള്‍ നടത്തുന്ന ക്വിസ്സ് പ്രോഗ്രാം പോലുളളവയില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയെടുക്കുക എന്നത് ഉപഭോക്താക്കള്‍ക്ക് ആവേശമായിരുന്നുവെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. ആറ് ആന്‍ഡ്രോയിഡ് ടെലിവിഷന്‍, പത്തി മിക്സി, ഉള്‍പ്പെടെ 500ല്‍പ്പരം സമ്മാനങ്ങളാണ് നല്‍കിയത്.
സി.ഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന് ആമുഖ പ്രസംഗം നടത്തി. കൊലീഗ്സ് കേബിള്‍ നെറ്റ്വര്‍ക്ക് ചെയര്മാന് കെ. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ചു.സി.ഒ.എ ജില്ലാ പ്രസിഡന്റ് എം.മനോജ് കുമാര്‍, ജില്ലാ സെക്രട്ടരി എം.ആര്. അജയന്, കെ.സി.സി എല്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്, സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം സതീഷ് പാക്കം , സി.സി.എന്‍ എം.ഡി ടി.വി മോഹനന്, തുടങ്ങിയവര്‍ സംസാരിച്ചു. സി.സി.എന്‍ വൈസ് ചെയര്മാന് ഷുക്കൂര്‍ കോളിക്കര സ്വാഗതവും സി.സി.എന്‍ ഡയറക്ടര്‍ സദാശിവകിണി നന്ദിയും പറഞ്ഞു.
നാലായിരത്തോളം വരുന്ന ചെറുകിട കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ പടുത്തുയര്‍ത്തിയ കേരളാവിഷന് എന്ന സംരംഭം ഇന്ന് രാജ്യത്ത് ട്രായി പുറത്തുവിട്ട 2021 ലെ കണക്കുപ്രകാരം 30 ലക്ഷം ഡിജിറ്റല്‍ സേവന ഉപഭോക്താക്കളോടെ ആറൊ സ്ഥാനത്തും കേരളത്തില്‍ ഒന്നാം സ്ഥാനത്തുമാണ്.കേരളത്തിലെ ഉപഭോക്താക്കളുടെ അകമഴിഞ്ഞ സഹകരണം ഒന്നുകൊണ്ടാണ് കേരളാവിഷന് ഈ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞത്. അധിനിവേശത്തിനെതിരെ ജനകീയ ബദല്‍ എന്ന ആശയം മുന്നോട്ട് വച്ച് കൊണ്ടാണ് സാമൂഹ്യ പ്രതിബന്ധതയില്‍ ഊന്നിനില്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ഈ സംഘടനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.