കാഞ്ഞങ്ങാട് നഗരസഭയില്‍ തെരുവുനായ ശല്യം രൂക്ഷംപടന്നക്കാട്ട് പോത്തിനെ കടിച്ചു കൊന്നു
കാഞ്ഞങ്ങാട്: നഗരസഭയിൽ തെരുവുനായ ശല്യം രൂക്ഷമായി. മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കളാണ് ഭീതി വിതയ്ക്കുന്നത്. രാവിലെ നടക്കാനിറങ്ങുന്നവരുൾപ്പെടെ ഇപ്പോൾ ഭയത്തിലാണ്. ഇരുചക്ര വാഹന യാത്രക്കാര്‍ക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്.
കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൂട്ടം പടന്നക്കാട് സി.കെ നായർ കോളേജിന് സമീപം കെട്ടിയിട്ട പോത്തിനെ കടിച്ചു കൊന്നിരുന്നു. പ്രദേശത്തു പതിനഞ്ചോളം നായ്ക്കൾ കൂട്ടമായി സഞ്ചരിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. നഗരസഭയിൽ മാസങ്ങളായി തെരുവു നായ ശല്യമുണ്ട്. ഇവയെ നിയന്ത്രിച്ച് നാട്ടുകാരുടെ ഭീതിയകറ്റാന്‍ നഗരസഭാ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.