പുതുക്കി പണിത് സംരക്ഷിച്ച പഴയ താലൂക്ക് ഓഫീസ് കെട്ടിടം കാട് പിടിച്ച് നശിക്കുന്നു
സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: ഇത് പഴയ താലൂക്ക് ഓഫീസ് കെട്ടിടം മിനി സിവിൽ സ്റ്റേഷൻ വന്നതോടെ അനാഥമായ ഈ പുരാതന കെട്ടിടം സംരക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതിൻ്റെ ഭാഗമായാണ് മോടിപിടിപ്പിച്ച് പൈതൃക സ്മാരകം പോലെ കാത്തു സൂക്ഷിച്ചത്.എന്നാൽ ഇന്ന് കെട്ടിടം കാടുകയറി നശിക്കുകയാണ്. ആസനത്തിൽ ആല് മുളച്ചാൽ അതും തണലാ യി കരുതുന്ന അധികൃതരുടെ നിസംഗതയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇതിൻ്റെ ഒരു ഭാഗത്ത് ആയുവേദജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടേക്ക് കയറി ചെല്ലാനുള്ള വഴിയിലും കാടുകയറി നിൽക്കുകയാണ്. കെട്ടിടത്തിന് ചുറ്റും റവന്യൂ വകുപ്പ് കണ്ടു കെട്ടിയ വാഹനങ്ങൾ ഇരുമ്പെടുത്ത് നശിക്കുന്നു. മണ്ണും പൂഴിയും കയറ്റിയ ടിപ്പർ ലോറികൾക്ക് മുകളിലും കാടുകയറിയിരിക്കുന്നു. നൂറു കണക്കിനാളുകൾ ദിനംപ്രതിയെത്തുന്ന മിനി സിവിൽ സ്റ്റേഷനോട് ചേർന്നാണ് പുതുക്കിപ്പണിത് സംരക്ഷിച്ച കെട്ടിടം കാടുപിടിച്ച് നശിക്കുന്നത് കാടുപിടച്ച് തരുമ്പെടുക്കുന്ന വാഹനങ്ങൾക്കിടയിൽ പെറ്റുപെരുകുന്ന തെരുവുനായ്ക്കൾ ഓഫീസുകളിലെത്തുന്നവരുടെ ജീവന് ഭീഷണിയാവുന്നു. നിര’ വധിതവണ ഇത് അധികതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പരാതി.