കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപകരുടെ മുസ്ലീം ലീഗ് ഓഫീസ് മാര്‍ച്ച് പോലീസ് തടഞ്ഞു
കാസർകോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി എം.സി. ഖമറുദ്ദീനെ മുസ്ലീം ലീഗിന്റെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പിഡിപി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിക്ഷേപകര്‍ മുസ്ലീം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പഴയ ബസ് സ്റ്റാന്റ് മുസ്ലീം ലീഗ് ജില്ലാ ഓഫീസ് പരിസരത്ത് വെച്ച് മാര്‍ക്കറ്റ് ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ സമരക്കാര്‍ നില്‍പ്പ് സമരം നടത്തി. രാവിലെ കാസർകോട് എത്തിയ ഡി.ജി.പി ക്ക് നേരിട്ട് നിവേദനം നല്‍കിയതിന് ശേഷം പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്നാണ് മുസ്ലീം ലീഗ് ജില്ലാ ഓഫീസിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന് ശേഷം നടന്ന നില്‍പ്പ് സമരത്തില്‍ ബാലകൃഷ്ണന്, സുബൈര്‍ പടുപ്പ്, സൈനുദ്ദീല്‍, സെബിന മുഹമ്മദ്, നസീമ, യൂനുസ് തളങ്കര, സുരേഷ്, ഹസീസ് കൊടക്, മുത്തലീബ്, മിസിരിയ, ഷാഹൂല്‍ ഹമീദ്, അബ്ദുല്‍ റഹിമാന്‍, കെ.പി മുഹമ്മദ് കുഞ്ഞി, അഫ്സര്‍ മല്ലംങ്കൈ, ഇബ്രാഹിം കോളിയടുക്കം, ഖാലിദ് ബാഷ, എം.എ കളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു