ഇട്ടമ്മല്‍ – പൊയ്യക്കര റോഡ് പണി ഉടന്‍ ആരംഭിക്കണമെന്നാവശ്യം: ജനകീയ സമര സമിതി റോഡില്‍ കിടപ്പു സമരം നടത്തി.പിന്നാലെ മന്ത്രിയുടെ ഇടപെടൽ
അജാനൂര്‍: ഇട്ടമ്മല്‍ – പൊയ്യക്കര റോഡ് പണി ഉടന്‍ ആരംഭിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ജനകീയ സമര സമിതി റോഡില്‍ കിടപ്പു സമരം നടത്തി.സമരസമിതി ചെയര്മാന് ഷംസുദ്ധീന് കൊളവയല്‍ അദ്ധ്യക്ഷത വഹിച്ച
പരിപാടിയില്‍ സമരസമിതി കണ്‍വീനര്‍ വിനീത് കൊളവയല്‍ സ്വാഗതം പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി സുരേഷ് ഉദ്ഘാടനം ചെയ്തു.അജാനൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ഹംസ സി എച്ച് ,ഇബ്രാഹിം ആവിക്കല്‍, രവീന്ദ്രന്, കുഞ്ഞാമിന, ശീബ ഉമ്മര്‍ ,ഷക്കീല ബദറുദ്ധീന്‍ ,എന്നിവരും സതീഷന് പാരക്കാട്ടില്(കോണ്‍ഗ്രസ്സ് ),പത്മനാഭന് മാവുങ്കാല്‍ (ബിജെപി), ബഷീര്‍ വെള്ളിക്കോത്ത്, അരവിന്ദാക്ഷന് നായര്‍(കോണ്‍ഗ്രസ്സ് ),നസീമ ടീച്ചര്‍, സുരേഷ് ബാബു(കോണ്‍ഗ്രസ്സ് )പി.വി ബാലകൃഷ്ണന്, അബ്ദുള്‍ റഹ്മാന് കൊവ്വല്‍, മുഹമ്മദ് മാഹിന്‍, ബി എം മുഹമ്മദ്കുഞ്ഞി., ഇബ്രാഹിം സി പി , ഉസ്മാന് ഖലീജ് , അബ്ദുല്‍ റഹ്മാന് , കൊളവയല്‍,ബദ്റുദ്ധീന്‍ മുട്ടുന്തല, മുഹമ്മദ് കിര്‍മാണി
അശോകന് കൊത്തിക്കാല്‍ (വിവേകാനന്ദ സാംസ്കാരിക കേന്ദ്രം കൊളവയല്‍ ) റഫീഖ് മുല്ലക്കല്‍, അയ്യൂബ് പിഎച്ച് നദീര്‍ കൊത്തിക്കാല്‍ ,എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി
പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്നും റോഡ് നന്നാക്കാൻ ഇടപെടുകയായിരുന്നു.
ബി ആർ ഡി സി യുടെ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഇട്ടമ്മൽ പൊയ്യക്കര റോഡ് എഗ്രിമെന്റ് കാലാവധി നീട്ടികൊടുത്തിട്ടും പണി പൂർത്തിയാക്കാത്ത സാഹചര്യത്തിൽ കോൺട്രാക്ടറെ പിരിച്ചു വിട്ടിരുന്നു. അതിന്റെ ഭാഗമായുള്ള
റോഡിന്റെ റി ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. ഓഴ്ച്ചക്കകം ടെൻഡർ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ നിന്ന് അറിയിച്ചു. റോഡിന്റെ ശോചനിയാവസ്ഥ പരിഗണിച്ച് റി ടെൻഡർ നടപടികൾ അടിയന്തിരമായും പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ നിവേദനം നൽകിയിരുന്നു. അതിന്റെ ഭാഗമായി മന്ത്രി തന്നെ റി ടെൻഡർ നടപടി അടിയന്തിരമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
റോസ് ഒരാഴ്ചയ്ക്കകം റീ ടാർ ചെയ്യുമെന്ന് അവികൃതർ അറിയിച്ചു..