കാസര്‍കോട് : പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ബീവറേജ് മദ്യവില്പനശാലയിലെ കാവല്ക്കാരനാനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. പടുപ്പില്‍ വാടക കോര്‍ട്ടേഴ്സില്‍ താമസക്കാരനായ രവീന്ദ്രന് (45)നെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ചൊവ്വാഴ്ച്ച ഉച്ചയ്ക്കശേഷം പ്രഖ്യാപിക്കും.
2018 സപ്തംബര്‍ ഒമ്പതിന് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാളുടെ വീട്ടിലെക്ക് എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്കോഡ് (എസ്.എം.എസ്) ഡി.വൈ.എസ്.പി ഹരീശ്ചന്ദ്രനായകാണ് കേസന്വേഷിച്ചത്. 23 രേഖകള്‍ ഹാജരാക്കുകയും 22 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ജഡ്ജി പി.എസ് ശശികുമാറാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.