ന്യൂ ദൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വെടിയുതിർത്ത് ന്യൂയോര്‍ക്കര്‍ മാഗസിന്. ‘ബ്ലഡ് ആന്‍ഡ് സോയില്‍ ഇന്‍ നരേന്ദ്ര മോഡിസ്ഇന്ത്യ’ എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്കര്‍ ജേര്‍ണലിസ്റ്റും ‘ ദി ഫോറെവര്‍ വാര്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ടെക്സ്റ്റര്‍ ഫില്‍കിന്‍സ് ആണ് ലേഖനം എഴുതിയത്. ബ്ലഡ് ആന്‍ഡ് സോയില്‍ എന്ന വാചകം ജര്‍മന്‍ വംശീയ ആധിപത്യത്തെ സൂചിപ്പിക്കാനുള്ള നാസികളുടെ മുഖ്യ മുദ്രാവാക്യം ആയിരുന്നു. പിന്നീട് ലോകത്തു രൂപം കൊണ്ട നവ-നാസി തീവ്ര വലതുപക്ഷ വിഭാഗങ്ങളും ഈ മുദ്രാവാക്യം ഏറ്റുപിടിച്ചു.
2019 ഡിസംബര്‍ 9 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദു ഗവണ്മെന്റിന്ന് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ എങ്ങനെയാണ് അതിക്രമങ്ങള്‍ക്കു ഇരയാകുന്നതെന്ന് വിശദമാക്കുന്നു. ‘രണ്ടു മില്യണ്‍ മുസ്ലിമുകളെ ആഭ്യന്തര ശത്രുക്കളായാണ് നരേന്ദ്ര മോഡി സർക്കാർ കാണുന്നത്’ എന്ന് ലേഖനം സ്ഥാപിക്കുന്നു..മുസ്ലിം വിരുദ്ധ മനോഭാവത്തിന്റെ ഹീറോയാണ് മോദിയെന്നും ലേഖനം പറയുന്നു.
കശ്മീര്‍ പ്രശ്നം, ആര്.എസ്. എസിന്റെ ചരിത്രം, ബാബരി മസ്ജിദ്, ഗുജറാത്ത് കലാപം, മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍, ജസ്റ്റിസ് ലോയയുടെ കൊലപാതകം, മുസഫര്‍ നഗര്‍, യോഗി ആദിത്യനാഥ് തുടങ്ങി നിരവധി വിഷയങ്ങളാണ് ലേഖനം പ്രതിപാദിക്കുന്നത്. 1925 ഇല് ഹാരള്‍ഡ് റോസ് എന്ന വിഖ്യാത മാധ്യമപ്രവര്ത്തകന് അമേരിക്കയില്‍ ആരംഭിച്ച ന്യൂയോര്‍ക്കര്‍ മാഗസിന് ലോകത്തൊട്ടാകെ നിരവധി വായനക്കാരാണുള്ളത്.