പുതിയ ജീവിതം തേടി മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒമ്പത് പവന് സ്വര്‍ണ്ണാഭരണവും 4 ലക്ഷം രൂപയുമായി ഒളിച്ചോടിയ പച്ചക്കറികടയിലെ ജീവനക്കാരിയേയും മത്സ്യവില്‍പ്പനക്കാരനായ കാമുകനും
കോടതി വഴികാട്ടി നല്‍കിയത് ജയിലിലേക്ക്
പയ്യന്നൂര്‍:പ്രായപൂർത്തിയാ വാത്ത മകളെയും ഭർത്താവി നേയും ഉപേക്ഷിച്ച് ഒമ്പത് പ വൻ സ്വർണ്ണാഭരണവും 4 ല ക്ഷം രൂപയുമായി ഒളിച്ചോടി യ പച്ചക്കറികടയിലെ ജീവന ക്കാരിയേയും മത്സ്യവിൽപ്പന ക്കാരനായ കാമുകനെയും കോടതി റിമാന്റ് ചെയ്തു.
പയ്യന്നൂർ പുതിയ ബസ്റ്റാന്റി ന് സമീപത്തെ പച്ചക്കറികട യിലെ ജീവനക്കാരിയായ കോ റോം കൊക്കോട്ടെ ദിവ്യ (34), മത്സ്യവിൽപ്പനക്കാരനായ പഴയങ്ങാടി മാട്ടൂൽ സെൻട്രലിലെ പി.പി.ഹാരിസ് (40) എ ന്നിവരെയാണ് പയ്യന്നൂർ : ഡീഷ്യൽ ഒന്നാം ക്ലാസ് മജി ട്ട് കോടതി രണ്ടാഴ്ചത്തെ ക്ക് റിമാന്റു ചെയ്തത്. ഹാരിസിനെ കണ്ണൂർ സബ് ജയിലിലും ദിവ്യയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലുമാണ് പാർപ്പിച്ചത്. 11 വയസ് പ്രായമുള്ള കു ട്ടിയെ ഉപേക്ഷിച്ച് നാടുവിട്ടതിന് ദിവ്യക്കെതിരെയും കുട്ടിയെ ഉപേക്ഷിച്ച് യുവതിയെ നാടു വിടാൻ പ്രേരിപ്പിച്ചതിന് ഹാരിസി നെതിരെയും ജൂവനൈൽ നിയമ പ്രകാരമുള്ള കുറ്റം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി യാണ് കേസെടുത്തത്.കഴിഞ്ഞ മാസം 26 ന് ജോലി ചെയ്യുന്ന പയ്യന്നൂരിലെ സ്ഥാപനത്തിൽ നിന്നുമാണ് ഇ വരും നാടുവിട്ടത്. ഭർത്താവ് മഹേഷിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അ ന്വേഷണം നടത്തിവരുന്നതിനിടെ കഴിഞ്ഞദിവസം കോഴി കോട് മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് കസബ പോലീസിന്റെ സഹകരണ ത്തോടെയാണ് ഇരുവരേയും പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജ രാക്കിയത്. ഇവരുടെ മൊബൈൽ ഫോണിലെ സിമ്മുകൾ മാറ്റി മാറ്റി ഉപയോഗിച്ചതിനാൽ ഇവരുടെ താമസസ്ഥലം കണ്ടെത്താൻ അന്വേഷണസംഘത്തിന് ഏ റെ ബുദ്ധിമുട്ടേണ്ടിവന്നു. കഴിഞ്ഞ 26 ദിവസമായി കോ ഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരി ധിയിൽ കൊമ്മേരിയിൽ വാ ടക വീട്ടിൽ താമസിച്ച് വരു ന്നതിനിടയിലാണ് പിടിയിലായത്
പോലീസ് പയ്യന്നൂർ ഇൻസ് പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ.പി. യദുകൃഷ്ണനും സംഘവുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒളിച്ചോടിയപ്പോൾ കൊണ്ടു പോയ 4,10,000 രൂപയിൽ രണ്ടുലക്ഷ ത്തോളം രൂപ ഇതിനകം ഇ വർ ചിലവിട്ടുകഴിഞ്ഞിരുന്നു.