ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ; സൗദിയിൽ ജയിലിൽ കഴിയുകയായിരുന്ന നീലേശ്വരം സ്വദേശികളായ സഹോദരങ്ങൾ നാട്ടിലേക്കു മടങ്ങി
ജിദ്ദ: മൂന്നു വർഷത്തോളം സൗദിയിലെ ജയിലിൽ കഴിഞ്ഞ നീലേശ്വരം തൈക്കടപ്പുറം സ്വദേശികളായ ഷംസുദ്ദീൻ, മൊയ്തീൻ കുഞ്ഞി എന്നീ സഹോദരങ്ങൾ ഒടുവിൽ ജയിൽമോചിതരായി നാട്ടിലേക്ക് മടങ്ങി. മഹായിലിലെ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടലോടെയാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.
അസീർ പ്രവിശ്യയിലെ മഹായിലിൽ പലചരക്ക് കടയും ഹോട്ടലും പെട്രോൾ പമ്പും ഉൾക്കൊള്ളുന്ന സ്ഥാപനത്തിൽ ജോലി ചെയ്യവേയാണ് ഇരുവരുടെയും ജീവിതത്തിൽ ദുരിതമെത്തുന്നത്. സ്വദേശിയായ സ്ഥലമുടമ വായ്പയെടുത്ത് പുതുതായി വാഹനം വാങ്ങിയപ്പോൾ ഇവരിൽനിന്ന് കടലാസ് ഒപ്പിട്ടുവാങ്ങിയിരുന്നു. അതിൽ 60,000 റിയാലിന്റെ അധികബാധ്യത എഴുതിച്ചേർക്കുകയും ചെയ്തു.
ആ തുക ഇവരിൽനിന്ന് പിന്നീട് ഈടാക്കാൻ ശ്രമം നടത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
മാസങ്ങൾക്കുശേഷമാണ് ചതിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്. അതിനിടയിൽ വാഹനം കുറഞ്ഞ വിലയ്ക്ക് സ്ഥലമുടമ മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു. അതോടെ വാഹനത്തിന്റെ തിരിച്ചടവ് ഇവരുടെ ബാധ്യതയായി.
എട്ടു വർഷം മുമ്പ് നിതാഖാത് നിയമം പ്രാബല്യത്തിൽ വരുന്ന സമയമായതിനാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. സ്വദേശിവത്കരണത്തെത്തുടർന്ന് ഷംസുദ്ദീനും മൊയ്തീൻ കുഞ്ഞിക്കും തൊഴിൽ നഷ്ടമായി.
മറ്റൊരു തൊഴിലിനായി ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലാവുന്നത്. ജയിലിൽ കഴിയവേ, സ്ഥലമുടമയ്ക്ക് ബാധ്യതയായിട്ടുള്ള തുക സൗദി ഭരണകൂടത്തിന്റെ സഹായത്തോടെ കോടതി മുഖേന അടച്ചുതീർക്കാനായി.
തർഹീൽ (നാടുകടത്തൽ കേന്ദ്രം) വഴി നാട്ടിലേക്കയക്കാൻ വിധിയാവുകയും ചെയ്തു. എന്നാൽ കോവിഡ് വ്യാപനമായതോടെ തർഹീൽ സംവിധാനം പ്രവർത്തിക്കാതിരുന്നതിനാൽ നാട്ടിലേക്ക് പോകാനുള്ള സാഹചര്യവും വൈകി. അതോടെയാണ് ഇന്ത്യൻ സോഷ്യൽ ഫോറം ഇടപെട്ടത്. പ്രവാസത്തിലെ നല്ലൊരു ഭാഗവും ദുരിതജീവിതം നയിക്കേണ്ടി വന്ന ശംസുദ്ധീനും മൊയ്തീൻകുഞ്ഞിയും നാടണയാനുള്ള വഴിതെളിയിച്ച ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളോടുള്ള നന്ദി അറിയിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ യാത്രയായത്.
മയക്കുമരുന്നു ആവശ്യപ്പെട്ട് കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതികള് കലാപത്തിന് ശ്രമിച്ചു. ലഹരി നൽകിയില്ലെങ്കിൽ വാർഡൻമാരെ പുറത്തുവച്ച് വാഹനമിടിച്ച് കൊല്ലുമെന്ന് ഭീഷണി, ,കഴുത്തും കൈയും മുറിഞ്ഞ് ഒരാൾ ആശുപത്രിയിൽ.പ്രതികളുടെ ദൃശ്യങ്ങൾ ബി എൻ സി പുറത്തു വിടുന്നു
വീഡിയോ ലിങ്ക്👇👇👇 https://youtu.be/cK_A2lmMFb4
പ്രിയപ്പെട്ട സുഹൃത്തുകളെ നാളിതുവരെ നൽകിയ എല്ലാ പിന്തുണയ്ക്കും ആദ്യം തന്നെ നന്ദി അറിയിക്കുന്നു …ബി എൻ സി മലയാളത്തിന്റെ വീഡിയോ പുതിയ യൂട്യൂബ് പേജിലൂടെയാണ് പുറത്തുവിടുന്നത് സബ്സ്ക്രൈബ് ചെയ്തു സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു