ബംഗളൂരുവിൽ ടാക്സി ഡ്രൈവർ യുവതിയെ പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചു, സ്ത്രീ സുരക്ഷാ നമ്പറിൽ ബന്ധപ്പെട്ടിട്ടും സഹായം കിട്ടിയില്ല
ബംഗളൂരു: ബംഗളൂരുവിൽ ടാക്സിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ടാക്സി ഡ്രൈവർ പീഡിപ്പിച്ച ശേഷം റോഡരികിൽ ഉപേക്ഷിച്ചതായി പരാതി. ഇലക്ട്രോണിക് സിറ്റിക്കു സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് വൈകിട്ടാണ് യുവതി ഹൊസൂർ പൊലീസിൽ പരാതി നൽകിയത്. പീഡനത്തിനു ശേഷം ഡ്രൈവർ വഴിയരികിൽ തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞെന്നും വഴിയിൽ കണ്ട നിരവധി പേരോട് സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും സഹായിക്കാൻ കൂട്ടാക്കിയില്ലെന്നും പെൺകുട്ടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.ബംഗളൂരുവിലെ സ്വകാര്യ ഐ ടി കമ്പനി ജീവനക്കാരിയാണ് പീഡനത്തിനിരയായ പെൺകുട്ടി. ഇന്നലെ രാത്രി നിശാ പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു സംഭവം. സംഭവത്തെതുടർന്ന് സ്ത്രീസുരക്ഷാ നമ്പറിൽ ഉൾപ്പെടെ വിളിച്ചെങ്കിലും സഹായം കിട്ടിയില്ലെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
മയക്കുമരുന്നു ആവശ്യപ്പെട്ട് കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതികള്‍ കലാപത്തിന് ശ്രമിച്ചു. ലഹരി നൽകിയില്ലെങ്കിൽ വാർഡൻമാരെ പുറത്തുവച്ച് വാഹനമിടിച്ച് കൊല്ലുമെന്ന് ഭീഷണി, ,കഴുത്തും കൈയും മുറിഞ്ഞ് ഒരാൾ ആശുപത്രിയിൽ.പ്രതികളുടെ ദൃശ്യങ്ങൾ ബി എൻ സി പുറത്തു വിടുന്നു
വീഡിയോ ലിങ്ക്👇👇👇
പ്രിയപ്പെട്ട സുഹൃത്തുകളെ നാളിതുവരെ നൽകിയ എല്ലാ പിന്തുണയ്ക്കും ആദ്യം തന്നെ നന്ദി അറിയിക്കുന്നു …ബി എൻ സി മലയാളത്തിന്റെ വീഡിയോ പുതിയ യൂട്യൂബ് പേജിലൂടെയാണ് പുറത്തുവിടുന്നത് സബ്സ്ക്രൈബ് ചെയ്തു സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു