കാസര്‍കോട് സബ് ജയിലില്‍ തടവുകാര്‍ മയക്കു മരുന്നിനായി തമ്മില്‍ അടികൂടി.കഴുത്തും,കൈയും മുറിച്ച് റിമാൻഡ് പ്രതി. ജയില്‍ ജീവനക്കാരെ വധിക്കുമെന്ന് ഭീഷണി.
കാസര്‍കോട്:കഴിഞ്ഞ ദിവസം വൈകുന്നേരം നാലര മണിയോടെയാണ് കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ മയക്കു മരുന്ന് ആവശ്യപ്പെട്ട് റിമാൻഡ് പ്രതികൾ കലാപത്തിന് തുടക്കമിട്ടത് .സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് ഗിരീഷ് കുമാറിന്റെ പരാതിയില്‍ അമീറലി,സാബിത്ത്, ഇബ്രാഹിം ബാദുഷ എന്നിവര്‍ക്കെതിരെയാണ് കേസ്.
ജയിലിലെ ശൗചാല്യത്തിന്റെ സമീപത്ത് നിന്ന് മണ്ണ് മാന്തിയപ്പോൾ ലഭിച്ച ചെറിയ കുപ്പികഷ്ണം ഉപയോപ്പെടുത്തിയാണ് പ്രതിയായ അലി കയ്യിലെ നരമ്പ് മുറിക്കുകയും തുടർന്ന് സ്വയം കഴുത്തറക്കാൻ ശ്രമിക്കുകയും ചെയ്തു . ഇതോടെ ജയിൽ വാർഡന്മാർ പ്രതിയെ കാസർ കോട് ജനറൽ ആശുപത്രിയിലേക്കും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി . കാസർകോട് ആസ്പ്ത്രിയിൽ വലിയ രീതിയിലുള്ള ആക്രമണം നടത്താൻ പ്രതി ശ്രമിച്ചിരുന്നു രണ്ടു ജയിൽ വാർഡന്മാരും 3 ആസ്പ്ത്രി ജീവനക്കാരും ചേർന്നാണ് ഇയാളെ പിടിച്ചു കെട്ടിയത് .
ഇതില്‍ രണ്ടുപേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചത് കാരണം ഒരാളെ കുതിരവട്ടത്തെ മാനസികാരോഗ്യ,കേന്ദ്രത്തിലേക്കും മാറ്റിയിരിക്കുകയാണ്. ഇവര്‍ പരസ്പരം അടികൂടുന്നത് കണ്ട് ജയില്ജീവനക്കാരെത്തിയപ്പോള് അവരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും
ചെയ്തു . . രഹസ്യ വഴികളിലൂടെ ജയിലേക്ക് എത്തിയിരുന്ന ലഹരി വസ്തുക്കൾ ജയിലിലെ സുരക്ഷാ വർധിപ്പിച്ചതോടെ ലഭിക്കാത്ത വരുകയും അക്രമത്തിന് കാരണമാകുകയും ചെയ്തത് . പല പ്രതികളും തല ഭിത്തിയിൽ ഇടിക്കുകയൂം മറ്റു ദേഹോപദ്രവങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചതോടെ വാർഡന്മാർ പോലീസിനെ വിളിച്ചു വരുത്തി . കാസർ കോട് ഇൻസ്പെക്ടർ പോലീസ് അജിത് കുമാർ എത്തിയാണ് പ്രതികളെ കിഴ്പെടുത്തി സെല്ലിലേക്ക് കയറ്റാന്നുള്ള സഹചര്യം ഒരുക്കിയത് .
കാസര്‍കോട് സബ് ജയിലില്‍ നേരത്തെ ലഹരി വസ്തുക്കള്‍ എത്തിയിരുന്നത് ജയിലിന്റെ പിറകിൽ ഉള്ള മതിലിൽ കൂടിയാണ് ലഹരി മരുന്നടക്കമുള്ളവ പൊതിഞ്ഞ് അകത്തേക്ക് എറിഞ്ഞുകൊടുക്കുന്നതെന്ന് കണ്ടെത്തിയതിനാല്‍ മതിലിന് മുകളില്‍ വല സ്ഥാപിച്ചതോടെ ലഹരി കടത്ത് ഒരു പരിധിവരെ തടയാൻ സാധിച്ചിരുന്നു
മയക്കുമരുന്നു ആവശ്യപ്പെട്ട് കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതികള്‍ കലാപത്തിന് ശ്രമിച്ചു. ലഹരി നൽകിയില്ലെങ്കിൽ വാർഡൻമാരെ പുറത്തുവച്ച് വാഹനമിടിച്ച് കൊല്ലുമെന്ന് ഭീഷണി, ,കഴുത്തും കൈയും മുറിഞ്ഞ് ഒരാൾ ആശുപത്രിയിൽ.പ്രതികളുടെ ദൃശ്യങ്ങൾ ബി എൻ സി പുറത്തു വിടുന്നു
വീഡിയോ ലിങ്ക്👇👇👇 https://youtu.be/cK_A2lmMFb4
പ്രിയപ്പെട്ട സുഹൃത്തുകളെ നാളിതുവരെ നൽകിയ എല്ലാ പിന്തുണയ്ക്കും ആദ്യം തന്നെ നന്ദി അറിയിക്കുന്നു …ബി എൻ സി മലയാളത്തിന്റെ വീഡിയോ പുതിയ യൂട്യൂബ് പേജിലൂടെയാണ് പുറത്തുവിടുന്നത് സബ്സ്ക്രൈബ് ചെയ്തു സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു