14 ലിറ്റര്‍ വിദേശമദ്യവുമായി ഒരാൾ പിടിയില്‍ അരലിറ്ററിെൻറ 28 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്.
ചങ്ങനാശ്ശേരി: വണ്ടിപ്പേട്ടയില്‍നിന്ന്14 ലിറ്റര്‍ വിദേശമദ്യവുമായി ഒരാളെ ചങ്ങനാശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പേട്ട പുതുപ്പറമ്പില്‍ സിബിയാണ് (തോമസ്-58) അറസ്റ്റിലായത്. അരലിറ്ററിെൻറ 28 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്.
ചങ്ങനാശ്ശേരി ചന്ത പറാല്‍ റോഡില്‍ മദ്യവില്പന നടത്തുേമ്പാഴാണ് അഞ്ച് ലിറ്റര്‍ മദ്യവുമായി എക്സൈസിെൻറ പിടിയിലാകുന്നത്. തുടര്‍ന്ന് സിബിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബാക്കി ഒമ്പത് ലിറ്റര്‍ മദ്യംകൂടി പിടിച്ചെടുത്തത്.
രണ്ട് വര്‍ഷം മുമ്പ് അളവില്കൂടുതല് വിദേശമദ്യം കൈവശം സൂക്ഷിച്ചതിന് സിബിക്കെതിരെ കേസെടുത്തിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ അല്‍ഫോൻസ് ജേക്കബ്, പ്രിവൻറിവ് ഇന്‍സ്പെക്ടര്‍മാരായ എ. കൃഷ്ണകുമാര്‍, ഐ. നിസാം, പ്രിവൻറിവ് ഓഫിസര്‍മാരായ വി.എന്‍. പ്രദീപ്കുമാര്‍, കെ.എന്‍. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും. പ്രതിയെ റിമാൻഡ് ചെയ്തു.