ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി വാക്കേറ്റം; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു.
തിരുവല്ല: ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടർന്ന് വീടുകയറി നടന്ന ആക്രമണത്തിൽ തിരുവല്ലയിലെ വേങ്ങലിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. വേങ്ങൽ ചാലക്കുഴി കുറ്റിക്കാട്ടിൽ വീട്ടിൽ കെ.വി. പ്രകാശിനാണ് (45) വെട്ടേറ്റത്.
പ്രകാശിെൻറ സഹോദരപുത്രനായ സുമേഷാണ് ആക്രമണം നടത്തിയത്.
ചൊവ്വാഴ്ച രാത്രി എട്ടോടെ ആയിരുന്നു സംഭവം. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ബന്ധുവിനുവേണ്ടി സുമേഷിട്ട ഫേസ്ബുക്ക് പോസ്റ്റിനെെച്ചാല്ലിയുണ്ടായ തർക്കം വീടുകയറിയുള്ള സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇടതുകൈക്ക് വെട്ടേറ്റ പ്രകാശിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമേഷും കുടുംബവും അടുത്തിടെ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നിരുന്നു. തിരുവല്ല പൊലീസ് കേസെടുത്തു.