പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റില്‍ ഓഡിറ്റിംഗ് വേണമെന്ന് സുപ്രീം കോടതി, ട്രസ്റ്റിന്റെ ആവശ്യം കോടതി തള്ളി
ന്യൂഡല്‍ഹി:ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിനെ ഓഡിറ്റില്‍ നിന്ന് ഒഴിവാക്കില്ല. ട്രസ്റ്റിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കഴിഞ്ഞ 25 വര്‍ഷത്തെ വരവും ചെലവും പരിശോധിക്കണമെന്ന് സുപ്രീംകോടതി. ഓഡിറ്റ് മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും വിധി
ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ സുപ്രീംകോടതി തന്നെയാണ് നേരത്തെ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഡിറ്റിനായി സ്വകാര്യ കമ്പനിയെ ക്ഷേത്രം ഭരണ സമിതി ചുമതലപ്പെടുത്തി. പിന്നാലെയാണ് ട്രസ്റ്റ് ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രവും ട്രസ്റ്റും രണ്ടാണെന്നും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഭരണ സമിതിക്ക് അധികാരം ഇല്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ക്ഷേത്രത്തിനൊപ്പം ട്രസ്റ്റിന്റെ കണക്കുകളും ഓഡിറ്റ് ചെയ്യണമെന്ന് ഭരണ സമിതി ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകള്‍ക്ക് ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.