ആരോഗ്യ സംരക്ഷണവും പ്രായവും എല്ലാ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ജ്യൂസിലൂടെ നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസ് ഉപയോഗിക്കാം. ചീര കൊണ്ട് തയ്യാറാക്കിയ സ്പെഷ്യല്‍ ജ്യൂസ് ആണിത് . ഇത് പെട്ടെന്നാണ് പ്രായക്കുറവിന് കാരണമാകുന്നതും ചര്‍മ്മത്തിന്റെ മറ്റ് അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതും ഈ സ്പെഷ്യല്‍ ജ്യൂസ് തയ്യാറാക്കുന്നതിന് വേണ്ടി ആവശ്യമുള്ള സാധനങ്ങള്‍ ചീര ജ്യൂസ്, ഫ്രഷ് ബ്ലൂബെറി ജ്യൂസ് എന്നിവയാണ്. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇതിലൂടെ ലഭിക്കുന്നുണ്ട്. അര ഗ്ലാസ് ചീര ജ്യൂസ് അല്ലെങ്കില്‍ പാലക് ജ്യൂസ്, അര ഗ്ലാസ് ബ്ലൂബെറി ജ്യൂസ് എന്നിവ കലര്‍ത്തുക. ഇത് കലര്‍ത്തി എല്ലാ ദിവസവും രാവിലെ പ്രാതലിനു മുന്‍പായി കുടിയ്ക്കുക. ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ വെറും വയറ്റില്‍ കുടിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.
എന്നാല്‍ മാത്രമേ അത് ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും പലപ്രദമാകുകയുള്ളു . അകാല വാര്ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്ബോള്‍ ആദ്യം ഇത് അടുപ്പിച്ചു കുറച്ചുകാലം കുടിക്കുക ദിവസവും വെറും വയറ്റില്‍ കുടിച്ചാല്‍ അത് നിങ്ങളുടെ അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചീരയില്‍ വൈറ്റമിന്‍ ഇ, അയേണ്‍ എന്നിവയുണ്ട്. ഇത് ചര്‍മത്തിന് ആരോഗ്യം നല്‍കും.
ചര്‍മകോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും. ബ്ലൂബെറിയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ചര്‍മാരോഗ്യത്തിനു നല്ലതാണ്. ചര്‍മത്തിനു ചെറുപ്പം നല്കാന് ഏറെ നല്ലതാണ് ബ്ലൂബെറി.ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് യുവത്വം നല്‍കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഈ പ്രത്യേക ജ്യൂസ്.
ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നശിപ്പിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും മികച്ച ഓപ്ഷനാണ് ഈ ജ്യൂസ്. ചീരയും, ബ്ലൂബെറിയും എല്ലാം ചേരുമ്ബോള്‍ നമ്മള് വിചാരിക്കുന്നതിനേക്കാള്‍ ഗുണം ലഭിക്കുന്നുണ്ട്. ചര്‍മ്മത്തിന് തുടുപ്പും തിളക്കവും വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.