ശ്രീനാരായണ ഗുരു സമാധി പുഷ്പാര്ച്ചനയോടെയും ഗുരുപൂജയോടെയും ആചരിച്ചു
കാഞ്ഞങ്ങാട്: 94 മത് ശ്രീനാരായണ ഗുരു സമാധി ദിന വാർഷികം എസ് എൻ ഡി പിയോഗം ഹൊസ്ദുർഗ്ഗ് യൂണിയൻ്റെ നേതൃത്വത്തിൽ ഓഫീസിൽ വെച്ച് പുഷ്പാർച്ചനയോടെയും ഗുരുപൂജയോടെയും ആചരിച്ചു. ശ്രീനാരായണ ഗുരു സമാധി ദിന വാർഷികം പി.ദാമോദരൻ പണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് എം.വി.ഭരതൻ അധ്യക്ഷനായി, സെക്രട്ടറി പി.വി.വേണുഗോപാലൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.നാരായണൻ, കൗൺസിൽ അംഗങ്ങളായ ബാബു ബെള്ളിക്കോത്ത്. ബാലകൃഷ്ണൻ മടിക്കൈ, എ.രമേശൻ, പി.സി. മുകുന്ദൻ , വി.നാരായണൻ, വനിതാ സംഘം കേന്ദ്രസമിതി അംഗം ശാന്താ കൃഷ്ണൻ, യൂണിയൻ സെക്രട്ടറി ലത പ്രഭാകരൻ എന്നിവർ സംസാരിച്ചു. യൂണിയൻ പരിധിയിലെ കാലിച്ചാനടുക്കം, പൂവാലം കൈ, മാർക്കറ്റ്, തീർത്ഥങ്കര, ഒഴിഞ്ഞവളപ്പ്, ഞാണിക്കടവ്, മാണിക്കോത്ത്, ഹൊസ്ദുർഗ്ഗ്, കാഞ്ഞങ്ങാട് സൗത്ത്, തൈക്കടപ്പുറം എന്നീ ശാഖകളിലും സമാധിദിനാചരണം നടത്തി photo എസ് എൻ ഡി പിയോഗം ഹൊസ്ദുർഗ്ഗ് യൂണിയൻെറ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരു സമാധി ദിന വാർഷികം പി.ദാമോദരൻ പണിക്കർ ഉദ്ഘാടനം ചെയ്യുന്നു