നീലേശ്വരം മന്ദംപുറത്തെ റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജോസഫ് ഒലിവര്‍ നിര്യാതനായി
നീലേശ്വരം: മുൻ എക്സൈസ് ഇൻസ്പെക്ടർ മന്ദം പുറം മുണ്ടപ്പള്ളിൽ ഹൗസിലെ എം.ജോസഫ് ഒലിവർ (86) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് നീലേശ്വരം സിഎസ്ഐ പള്ളി സെമിത്തേരിയിൽ. നീലേശ്വരം സിഎസ്ഐ ജ്യോതി ചർച്ച് സെക്രട്ടറിയാണ്. കെ എസ് എസ് പിയു നീലേശ്വരം സൗത്ത് യൂണിറ്റ് പ്രസിഡൻ്റ്, സെക്രട്ടറി , മന്ദം പുറം റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ, സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ശാന്തമ്മ ജോസഫ്. മക്കൾ: ബീന ബാബു (എൽഐസി, കാഞ്ഞങ്ങാട്), ബിന്ദു ജോസ് ( വിട്ടൽ കാഷ്യു ആൻ്റ് ആഗ്രോ ഇൻഡസ്ട്രീസ്, കാഞ്ഞങ്ങാട്), ബേബി ജോസഫ് (അധ്യാപിക), ബെന്നി ജോസഫ് (പിഡബ്ല്യുഡി എൻജിനിയർ, കാസർകോട്) മരുമക്കൾ: സുനിൽ ബാബു (വിമുക്തഭടൻ), നൗഷാദ് (ടീം തായ്, കോഴിക്കോട്), സജ്ന ബെന്നി. സഹോദരൻ: പരേതനായ ജോർജ് ജോൺ.