തിരുവനന്തപുരത്ത്വന് കഞ്ചാവ് വേട്ട 12 കിലോ പിടികൂടി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാച്ചല്ലൂര്‍ പനവിള വീട്ടില്‍ റിയാസ് (24) പാച്ചല്ലൂര്‍ പനത്തുറ പള്ളിനട വീട്ടില്‍ രാഹുല്‍ (24 ) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
ചിറയിന്‍കീഴ് പോലീസും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലവരും. പിടിയിലായവരില്‍നിന്നും കഞ്ചാവ് കച്ചവടം ചെയ്യുന്ന പ്രധാന സംഘങ്ങളെക്കുറിച്ചും പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇവര്‍ നേരത്തെ കഞ്ചാവ് കേസുകളിലും ക്രിമിനല്‍ കേസുകളിലും പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട് അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍നിന്ന് ശേഖരിച്ച കഞ്ചാവാണ് ചില്ലറ വില്‍പ്പനക്കായി ചിറയിന്‍കീഴ് എത്തിച്ചത്. ഇതിന് മുമ്പും ഇവര്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു. പെരുങ്ങുഴിയില്‍ നടന്ന പോലീസ് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ഇരുചക്ര വാഹനങ്ങളില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഇവര്‍. കിലോഗ്രാമിന് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 40000 രൂപയ്ക്കാണ് ചില്ലറ വില്‍പ്പന നടത്തിയിരുന്നത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി പി.കെ മധുവിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഡി.എസ്.സുനീഷ് ബാബു, നാര്‍കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി വി.എസ്. ധിനരാജ് എന്നിവരുടെ നേതൃത്വത്തില്‍ ചിറയിന്‍കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ ജി.ബി. മുകേഷ്, സബ്ബ് ഇന്‍സ്പെക്ടര്‍ വി.എസ്സ്. വിനീഷ് എ.എസ്.ഐ ഷജീര്‍ സി.പി.ഒ അരുണ്‍, റൂറല്‍ ഡാന്‍സാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ എം.ഫിറോസ് ഖാന് എ.എസ്.ഐ ബി. ദിലീപ് , ആര്.ബിജുകുമാര്‍ സി.പി.ഒ മാരായ അനൂപ് , ഷിജു , സുനില്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.